ദല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി, 106 പേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി-ദല്‍ഹിയില്‍ പൗരത്വഅനുകൂലികള്‍ നടത്തിയ കലാപത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. 27 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ദല്‍ഹി ഗേറ്റിന് സമീപത്തെ ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിലും ഗുരുതേജ് ബഹാദുര്‍ ആശുപത്രിയിലും ചികിത്സയിലിരുന്ന 25 പേരാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.
പതിനെട്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തതായും 106 ഓളം പേര്‍ അറസ്റ്റിലാണെന്നും ദല്‍ഹി പോലിസ് അറിയിച്ചു. കലാപം നിയന്ത്രണവിധേയമാക്കാന്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെവിന്യസിപ്പിച്ചിട്ടുണ്ട്.

സുരക്ഷ ശക്തമാക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.  അതിനിടെ ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News