വിഎസ് ശിവകുമാറിനെതിരെ കുരുക്ക് മുറുകുന്നു; ഹരികുമാറിന്റെ ലോക്കറില്‍ 155 പവന്‍ സ്വര്‍ണം

തിരുവനന്തപുരം- അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിഎസ് ശിവകുമാറിനെതിരെയുള്ള കുരുക്ക് മുറുകുന്നു. എംഎല്‍എയുടെ ലോക്കര്‍ പരിശോധിച്ചപ്പോള്‍ വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ലെങ്കിലും അദേഹത്തിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് 155 പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ബിനാമികളുടെ പേരില്‍ ശിവകുമാര്‍ എംഎല്‍എ അനധികൃത സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതിയിലാണ് വിജിലന്‍സ് നടപടികള്‍ ആരംഭിച്ചത്.

അതേസമയം തന്റെ  ലോക്കറില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് വിഎസ് ശിവകുമാര്‍ പറഞ്ഞു. നേരത്തെ അദേഹത്തിന്റെയും ഹരികുമാറിന്റെയും വീടുകളില്‍ മണിക്കൂറുകളോളം നീണ്ട റെയ്ഡാണ് വിജിലന്‍സ് നടത്തിയിരുന്നത്. ശിവകുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെയാണ് വിജിലന്‍സിന്റെ അന്വേഷണം.
 

Latest News