Sorry, you need to enable JavaScript to visit this website.

വാടക ഗര്‍ഭധാരണ ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ


ന്യൂദല്‍ഹി- വാടക ഗര്‍ഭധാരണ ബില്ലിന്  കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.കച്ചവട ലക്ഷ്യത്തോടെയുള്ള വാടക ഗര്‍ഭധാരണം നിയന്ത്രിക്കുന്ന ബില്‍ വിധവകള്‍ക്കും വന്ധ്യതയുള്ള സ്ത്രീകള്‍ക്കും വേണ്ടി ഗര്‍ഭം ധരിക്കാന്‍ സുമനസ്സ് കാണിക്കുന്ന സ്ത്രീകള്‍ക്ക് ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യസഭാ സെലക്ട് കമ്മറ്റിക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ബില്ലില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു.

2019ലെ വാടക ഗര്‍ഭധാരണ ബില്ലില്‍ പതിനഞ്ചോളം മാറ്റങ്ങളാണ് 23 അംഗ കമ്മറ്റി നിര്‍ദേശിച്ചത്. ഇന്ത്യന്‍ ദമ്പതികള്‍ക്ക് മാത്രമാണ് വാടക അമ്മമാരെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന വനിതകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാനും ബില്ല്  നിര്‍ദേശിക്കുന്നു.
 

Latest News