Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ച് വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്ക്

ഇസ്ലാമാബാദ്- കഴിഞ്ഞ അഞ്ചു വര്‍ഷത്തനിടെ ഇന്ത്യയില്‍ നിന്നെത്തിയ 298 കുടിയേറ്റക്കാര്‍ക്ക് പാക്കിസ്ഥാന്‍ പൗരത്വം നല്‍കിയെന്ന് ആഭ്യന്തര മന്ത്രാലയം. 2012 എപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള കാലയളവിലാണിത്. പാക് ദേശീയ അസംബ്ലിയില്‍ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് അംഗം ശൈഖ് റൊഹൈല്‍ അസ്ഗര്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലാണ് ഈ കണക്കുകള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. 2012-ല്‍ 48 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയപ്പോള്‍ 2014-ല്‍ ഇത് 76 ആയി ഉയര്‍ന്നു. 2015-ല്‍ വെറും 15 പേര്‍ക്കു മാത്രമാണ് പാക് പൗരത്വം നല്‍കിയത്. 2016-ല്‍ 69 പേര്‍ക്കും 2017 ഏപ്രില്‍ വരെ 15 ഇന്ത്യക്കാര്‍ക്കും പൗരത്വം ലഭിച്ചു.

പൗരത്വം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ബര്‍മ എന്നിവടങ്ങളില്‍ നിന്നുള്ള ധാരാളം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

Latest News