Sorry, you need to enable JavaScript to visit this website.

ഈ ചിത്രങ്ങള്‍ സംസാരിക്കും, ദല്‍ഹിയില്‍ എന്താണ് നടന്നതെന്ന്

1. മുസ്തഫാബാദിലെ ബ്രിജ്പുരിയിലെ സി.എ.എ പ്രക്ഷോഭ വേദിയായിരുന്ന ഈ സ്ഥലം ആക്രമിക്കപ്പെട്ട ശേഷം.
2. ചൊവ്വാഴ്ച വൈകിട്ട് കലാപകാരികള്‍ തീക്കൊളുത്തിയ ബ്രിജ്പുരിയിലെ സ്‌കൂള്‍ കെട്ടിടം.
3. കത്തിച്ച സ്‌കൂള്‍ കെട്ടിടം.
4. കത്തിച്ച സ്‌കൂള്‍ കെട്ടിടം.
5. ബ്രിജ്പുരിയിലെ മുസ്‌ലിം പള്ളിയില്‍ ചോര തളം കെട്ടിക്കിടക്കുന്നു.
6. അഗ്നിക്കിരയായ ബ്രിജ്പുരി പള്ളിയില്‍നിന്നുള്ള ദൃശ്യം.
7. മുസ്തഫബാദില്‍ കത്തിച്ച കാര്‍.
8. അക്രമികള്‍ തീയിട്ട കടകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍.
9. ബ്രിജ്പുരിയില്‍ അക്രമികള്‍ കത്തിച്ച ബഹുനില കെട്ടിടം.

ന്യൂദല്‍ഹി- വര്‍ഗീയ ഭ്രാന്തന്മാര്‍ അഴിഞ്ഞാടിയ വടക്കു കിഴക്കന്‍ ദല്‍ഹിയിലെ മുസ്തഫാബാദ് ഇപ്പോള്‍ ഏറെക്കുറെ ശാന്തമാണ്. എന്നാല്‍ കൊടിയ അക്രമത്തിന്റെ സംസാരിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്നു ദിനങ്ങലില്‍ അരങ്ങേറിയ ഭയാനക കലാപത്തിന്റെ നേര്‍ചിത്രങ്ങളായി നിലകൊള്ളുന്നു. അക്രമത്തിന്റെ ഇരയായ പ്രദേശം സന്ദര്‍ശിച്ച പ്രമുഖ വാര്‍ത്താ പോര്‍ട്ടല്‍ സ്‌ക്രോള്‍.ഇന്‍ ആ ചിത്രങ്ങള്‍ വായനക്കാരുമായി പങ്കുവെച്ചു.
മുസ്തഫബാദിലെ പ്രധാന റോഡിലാണ് ഏറ്റവും മോശമായ ആക്രമണങ്ങളുണ്ടായത്. അവിടെനിന്നുള്ള കാഴ്ചകള്‍ ഇങ്ങനെയാണ്:

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10two.jpeg

2. ചൊവ്വാഴ്ച വൈകിട്ട് കലാപകാരികള്‍ തീക്കൊളുത്തിയ ബ്രിജ്പുരിയിലെ സ്‌കൂള്‍ കെട്ടിടം.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10three.jpeg

 

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10four.jpeg
3, 4. കത്തിച്ച സ്‌കൂള്‍ കെട്ടിടം.

സ്‌കൂളിന് സമീപത്തായി ഒരു മുസ്‌ലിം പള്ളിക്കും അക്രമികള്‍ തീയിട്ടു. കൂടാതെ അവിടെ പ്രാര്‍ഥിക്കുകയായിരുന്നവര്‍ക്ക് നേരെ വെടിവെച്ചു. പള്ളി ഇമാമിനു പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. സമീപത്തുള്ള മദ്രസക്കും അക്രമികള്‍ തീക്കൊളുത്തി.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10five.jpeg
5. ബ്രിജ്പുരിയിലെ മുസ്‌ലിം പള്ളിയില്‍ ചോര തളം കെട്ടിക്കിടക്കുന്നു.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10six.jpeg

6. അഗ്നിക്കിരയായ ബ്രിജ്പുരി പള്ളിയില്‍നിന്നുള്ള ദൃശ്യം.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10eight.jpeg

8. മുസ്തഫബാദില്‍ കത്തിച്ച കാര്‍.

അതേസമയം, ഇതിന് അടുത്തായുള്ള ക്ഷേത്രത്തെ അക്രമികള്‍ ആക്രമിച്ചില്ല. മുസ്തഫാബാദ് പ്രദേശത്ത് പത്തോളം പേര്‍ അക്രമത്തില്‍ മരിച്ചതായാണ് അവിടത്തെ ആം ആദ്മി എം.എല്‍.എ ഹാജി യൂനസ് പറയുന്നത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബ്രിജ്പുരി- മുസ്തഫാബാദ് പ്രവേശന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ള ഒരു പോലീസുകാരന്‍ പറയുന്നത് ഇരുഭാഗത്തുനിന്നും വന്‍തോതിലുള്ള കല്ലേറ് ഉണ്ടായെന്നാണ്.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10nine.jpeg
9. അക്രമികള്‍ തീയിട്ട കടകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p10ten.jpeg

10. ബ്രിജ്പുരിയില്‍ അക്രമികള്‍ കത്തിച്ച ബഹുനില കെട്ടിടം.

 

Latest News