Sorry, you need to enable JavaScript to visit this website.

അവിനാശി അപകടം; തകര്‍ന്ന ബസ് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു

മലപ്പുറം- അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു. മലപ്പുറം എടപ്പാളിലെ കെ.എസ്.ആര്‍.ടി.സിയുടെ വര്‍ക്ഷോപ്പിലേക്ക് ബസ് വൈകിട്ട് എത്തിക്കും.
അവിനാശി അപകടത്തിന്റെ ദുഖം വിട്ടുമാറും മുമ്പേ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ന്ന ബസ് കണ്ടു നിന്നവര്‍ക്ക് കണ്ണീര്‍കാഴ്ചയായി. ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചായിരുന്നു ബസിന്റെ നീക്കം.പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാര്‍ വഴിയാണ് കൊണ്ടുപോയത്. പാലക്കാട് നിന്ന് എടപ്പാളിലേക്കുളള യാത്രയ്ക്കിടെ പലയിടത്തും ബസ് കാണാന്‍ ആളുകള്‍ തടിച്ച് കൂടിയിരുന്നു. വണ്ടിയുടെ
തകര്‍ന്ന ഭാഗങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കാനും എന്‍ജിന് കേടുപാടുകളില്ലെങ്കില്‍ ഉപയോഗിക്കാനുമാണ് സാധ്യത.പത്തൊന്‍പതുപേരാണ് അവിനാശി അപകടത്തില്‍ കണ്ണീരോര്‍മ്മയായത്. അതില്‍ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും കോയമ്പത്തൂരില്‍ ചികിത്സയിലാണ്.

Latest News