പ്രകോപന പ്രസംഗം; അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്


ന്യൂദല്‍ഹി- ദല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രകോപനപരമായി പ്രസംഗിച്ചതിന് ബിജെപി നേതാക്കളായ കപില്‍മിശ്ര,അനുരാഗ് ഠാക്കൂര്‍,പര്‍വേശ് വര്‍മ,അഭയ് വര്‍മ എന്നിവര്‍ക്ക് എതിരെ കേസെടുക്കാനാണ് ഉത്തരവിട്ടത്.കലാപവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.  ഈ നേതാക്കളുടെ പ്രസംഗങ്ങള്‍ കോടതിയെ കേള്‍പ്പിച്ചതിന് ശേഷമാണ് ഉത്തരവിട്ടത്.

അക്രമങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി പോലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അക്രമികള്‍ക്കെതിരെ നടപടി ഉടന്‍ വേണമെന്നും കോടതി പോലിസിനോട് നിര്‍ദേശിച്ചു. പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുകയെന്നും കോടതി പറഞ്ഞു. കലാപത്തിന്റെ ഉത്ഭവ സ്ഥാനം ലക്ഷ്യമിട്ടാണ് നടപടി വേണ്ടതെന്നും ജസ്റ്റിസ് മുരളീധരന്‍ പറഞ്ഞു. കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറലിനെയും കോടതി വിമര്‍ശിച്ചു.
 

Latest News