Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപങ്ങള്‍ ആസൂത്രിതം; കെജിരിവാളിനും അമിത്ഷായ്ക്കുമെതിരെ സോണിയാഗാന്ധി


ന്യൂദല്‍ഹി- ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. കലാപങ്ങള്‍ ആസൂത്രിതമാണ്. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ഇത് രാജ്യം നേരിട്ട് കണ്ടതാണ്. കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്ത് വിവരമാണ് ഇതുവരെ സര്‍ക്കാരിന് നല്‍കിയതെന്നും സോണിയ ചോദിച്ചു.

എത്ര പോലിസുകാരെയാണ് ദല്‍ഹിയില്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ വിന്യസിപ്പിച്ചത്. കലാപം തുടങ്ങിയപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും എവിടെയായിരുന്നു. ദല്‍ഹി പോലിസ് നോക്കിനിന്നപ്പോള്‍ നമുക്ക് നഷ്ടമായത് ഇരുപത് പേരുടെ ജീവനാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
 

Latest News