Sorry, you need to enable JavaScript to visit this website.

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1;  കോടതിയുടെ പ്രവര്‍ത്തനം ത്രിശങ്കുവില്‍

ന്യൂദല്‍ഹി- സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്.ജഡ്ജിമാരില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ജഡ്ജിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. എന്നാല്‍ ജഡ്ജിമാര്‍ കോടതിമുറിയില്‍ എത്തിച്ചേരാന്‍ താമസിക്കുന്നതിന്റെ കാരണം കോര്‍ട്ട് മാസ്റ്റര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

Latest News