ന്യൂദല്‍ഹി- കൂടുതല്‍ അണികളെ ചേര്‍ത്ത് കേരളത്തില്‍ ആക്രമോത്സുകമായ മുന്നേറ്റം നടത്താന്‍ ആര്‍ എസ് എസ് ഒരുങ്ങുന്നു. 2019-ഓടെ പ്രവര്‍ത്തകരുടെ എണ്ണം ഒമ്പത് ലക്ഷത്തിലെത്തിക്കാനാണു നീക്കം. ഇതിനായി പദ്ധതികള്‍ തയാറാക്കി നടപ്പിലാക്കി വരികയാണെന്ന് ആര്‍ എസ് എസിനു കീഴിലുള്ള പ്രജ്‌ന പ്രവാഹ് എന്ന സംഘടനയുടെ ദേശീയ കണ്‍വീനല്‍ ജെ നന്ദകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ആര്‍ എസ് എസിന് മികച്ച സ്വീകാര്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ആര്‍ എസ് എസിന് ഏറ്റവും കൂടുതല്‍ ശാഖകള്‍ ഉള്ളത് കേരളത്തിലാണ്. കേരളത്തില്‍ 5000 ശാഖകളാണുള്ളത്. പ്രവര്‍ത്തകരുടെ ദിവസേനയുള്ള ഒത്തുകൂടലിനാണ് ശാഖ എന്നു പറയുന്നത്. പ്രാര്‍ത്ഥനയും കായിക അഭ്യാസ പരിശീലനവുമാണ് ശാഖകളിലൂടെ നല്‍കുന്നത്. കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും ശാഖകളുണ്ട് ഇവയുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ പോലും ആര്‍ എസ് എസിന് ആയിരം ശാഖകളെ ഉള്ളൂ.
കേരളത്തില്‍ ഇടതു പക്ഷത്തില്‍ നിന്നും ആര്‍ എസ് എസ് ഭീഷണി നേരിടുന്നുണ്ടെന്നും അവര്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.






