ദല്‍ഹിയില്‍ പരിക്കേറ്റവരെ പോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യം യഥാര്‍ഥമെന്ന് സ്ഥിരീകരണം

ന്യൂദല്‍ഹി- സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് റോഡരികില്‍ കിടന്ന അഞ്ച് യുവാക്കളെ പോലീസ് മര്‍ദിക്കുന്ന വീഡിയോ തിങ്കളാഴ്ച ദല്‍ഹിയില്‍ ഏറ്റുമുട്ടല്‍ നടന്ന ജാഫറാബദില്‍വെച്ച് പകര്‍ത്തിയതാണെന്ന് ആള്‍ട് ന്യൂസ് സ്ഥിരീകരിച്ചു.

വ്യാജ വീഡിയോ ആണെന്ന് നിരവധിപേര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളുടെ നിജസ്ഥിതി പരിശോധിക്കുന്ന ആള്‍ട് ന്യൂസിന്റെ റിപ്പോര്‍ട്ട്.

പരിക്കേറ്റ് കിടക്കുന്നവരെ കൊണ്ട് ദേശീയ ഗാനം ചൊല്ലിക്കുന്ന ദൃശ്യം ഒരു പോലീസുകാരന്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കാണാം. ആസാദി എന്നാവര്‍ത്തിച്ചു കൊണ്ടാണ് പോലീസ് യുവാക്കളെ ലാത്തികൊണ്ടു കുത്തുകയും അടിക്കുകയും ചെയ്യുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/02/25/factcheck2.jpg

Latest News