ന്യൂദല്‍ഹി- സുപ്രിംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ജഡ്ജിമാരായ മോഹന ശാന്തനഗൗഡ,എഎസ് ബൊപ്പണ്ണ,ആര്‍ ഭാനുമതി,അബ്ദുല്‍ നസീര്‍,സഞ്ജീവ് ഖന്ന,ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സുപ്രിംകോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.
ഏതാനും ദിവസങ്ങളായി ജഡ്ജിമാര്‍ കോടതി മുറിയില്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആറ് ജഡ്ജിമാര്‍ക്കും എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.






