കെഎഎസ് പരീക്ഷാ ചോദ്യങ്ങള്‍ പാക് സിവില്‍ സര്‍വീസ് പരീക്ഷ കോപ്പിയടിച്ചത്‌: പിടി തോമസ് എംഎല്‍എ

കോട്ടയം- സംസ്ഥാന സര്‍ക്കാരിന്റെ മധ്യനിര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പാക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് പി.ടി തോമസ് എംഎല്‍എ. 2001ല്‍ നടന്ന പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ അതേപടിയാണ് കെഎഎസിലും ഉണ്ടായിരുന്നതെന്ന് അദേഹം ആരോപിച്ചു.

63,64,66,67,69,70 എന്നി ചോദ്യങ്ങളാണ് കെഎഎസ് ചോദ്യപേപ്പറിലേക്ക് അതേപടി പകര്‍ത്തിയിരിക്കുന്നത്. ഇത് സംസ്ഥാനസര്‍ക്കാരിന്റെയും പിഎസ് സിയുടെയും ഗുരുതര വീഴ്ചയാണെന്നും അദേഹം പറഞ്ഞു. ഉത്തരവാദികളായവരുടെ പേരില്‍ നടപടിയെടുക്കണം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
 

Latest News