ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ സി.എ.എ സമരക്കാര്‍ക്കെതിരെ നടന്ന അക്രമത്തിലും സംഘര്‍ഷത്തിലും മരിച്ചവരുടെ എണ്ണം ഏഴായി. ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം അഞ്ച് പേര് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലഫ്.ഗവര്‍ണര്‍, മുഖ്യമന്തി, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു. ദല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിന്റെ വസതയില്‍ എം.എല്‍.എമാരുടെ യോഗം ആംരഭിച്ചു.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ സംഘര്‍ഷം കണക്കിലെടുത്ത് ദല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ അഞ്ച് സ്റ്റേഷനുകള്‍ രണ്ടാം ദിവസവും അടിച്ചിട്ടു.