രാഷ്ട്രപതി ഭവനില്‍ ആചാര വരവല്‍പ്; ട്രംപ് രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി

ന്യൂദല്‍ഹി- യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്  ട്രംപിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഭാര്യ സവിത കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തേയും വരവേറ്റത്.  അശ്വാരൂഢ സേനയുടെ അകമ്പടിയോടെ ട്രംപിനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. ഭാര്യ മെലാനിയയും മകള്‍ ഇവാന്‍കയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്നാണ്.
രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിലെത്തി ട്രംപ് പുഷ്പാര്‍ച്ചന നടത്തി.  ട്രംപ് 11 മണിയോടെ അദ്ദേഹം ഹൈദരാബാദ് ഹൗസിലെത്തും. ഇരു
ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടര്‍ന്ന് മോഡിക്കൊപ്പമാണ് ഉച്ചഭക്ഷണം. വൈകീട്ട് ഏഴു മണിയോടെ ട്രംപ് വീണ്ടും രാഷ്ട്രപതി ഭവനിലെത്തി അത്താഴ വിരുന്നില്‍ പങ്കെടുക്കും.

 

 

Latest News