Sorry, you need to enable JavaScript to visit this website.
Tuesday , April   07, 2020
Tuesday , April   07, 2020

യന്ത്രത്തകരാർ: എയർഇന്ത്യ കരിപ്പൂർ -ജിദ്ദ വിമാനം റദ്ദാക്കി

കരിപ്പൂരിൽ ജിദ്ദയിലേക്കുള്ള എയർഇന്ത്യ ജംബോ വിമാനം മുടങ്ങിയതോടെ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ.

കൊണ്ടോട്ടി - കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുളള എയർഇന്ത്യയുടെ ജംബോ വിമാനം യന്ത്രത്തകരാറിനെ തുടർന്ന് റദ്ദാക്കി. ഇന്നലെ വൈകുന്നേരം 5.30 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഉംറ തീർഥാകർ ഉൾപ്പെടെ 400 ലേറെ പേരാണ് വിമാനത്തിൽ പോകാനായി ഉണ്ടായിരുന്നത്.
വിമാനത്തിൽ പോകാനായി കൃത്യസമയത്ത് തന്നെ യാത്രക്കാർ കരിപ്പൂരിലെത്തിയിരുന്നു. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി വൈകുന്നേരം 5.00 ന് യാത്രക്കാരെ വിമാനത്തിൽ കയറ്റി. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിലാണ് യന്ത്രത്തകരാർ കണ്ടെത്തിയത്.


വിമാനത്തിന് കൃത്യസമയത്ത് പറന്നുയരാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ രാത്രി 7.50 ഓടെ വിമാനത്തിൽ നിന്ന് ഇറക്കി. തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ ഇന്ന് കൊണ്ടുപോകുമെന്ന് എയർഇന്ത്യ അറിയിച്ചു. കരിപ്പൂരിൽ നിന്ന് ആഴ്ചയിൽ രണ്ടു ദിവസമാണ് എയർഇന്ത്യയുടെ ജംബോ സർവീസുള്ളത്. കഴിഞ്ഞ 17 മുതലാണ് ജിദ്ദ സർവീസ് തുടങ്ങിയത്.

Latest News