ദല്‍ഹി കത്തിയെരിയുമ്പോള്‍ നിങ്ങള്‍ സല്‍ക്കാരത്തിരക്കില്‍; ഇല്‍തിജയുടെ ട്വീറ്റ്

ന്യൂദല്‍ഹി- ദല്‍ഹിയില്‍ സംഘര്‍ഷം പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി.

ദല്‍ഹി കത്തിയെരിയുമ്പോഴും കാശ്മീരില്‍ 80 ലക്ഷംപേര്‍ മൗലികാവകാശത്തിനായി പൊരുതുമ്പോഴും നിങ്ങള്‍ നമസ്‌തേ ട്രംപ് പരിപാടിയുമായും ചായ സല്‍ക്കാര തിരക്കിലാണെന്ന് ഇല്‍ത്തിജ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

വിദേശത്തു നിന്നുള്ള അതിഥികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ഗാന്ധിജിയെക്കുരിച്ച് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ പണ്ടേ മറന്നുവെന്നും ഇല്‍ത്തിജ മുഫ്തി ട്വീറ്റ് ചെയ്തു.
മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍ ആയതിന് ശേഷം ഇല്‍തിജയാണ് മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമത്തില്‍ നാലു പേര്‍ മരിച്ചു.

 

Latest News