Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടൂറിസം സ്ഥാപനങ്ങൾക്ക് തൽക്ഷണ ലൈസൻസ്‌

റിയാദ് - വിനോദ സഞ്ചാര മേഖലാ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി അതിവേഗത്തിൽ ലൈസൻസ് നൽകുന്ന സേവനം സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ആരംഭിച്ചു. വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ഒമ്പതു സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ രണ്ടു മിനിറ്റിനകം പൂർത്തിയാക്കുന്ന സേവനമാണ് കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്. 
പുതിയ ലൈസൻസ്, ലൈസൻസ് പുതുക്കൽ, ലൈസൻസ് റദ്ദാക്കൽ, ലൈസൻസ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, വിവരങ്ങൾ പുതുക്കൽ, വാണിജ്യപ്പേര് മാറ്റൽ, ടൂർ ഗൈഡ് മേഖലയിൽ ലൈസൻസ്, ലൈസൻസ് റദ്ദാക്കൽ എന്നിവക്കുള്ള അപേക്ഷകളിലാണ് അതിവേഗത്തിൽ കമ്മീഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ടൂറിസ്റ്റ് താമസ ബുക്കിംഗ് ഓഫീസുകൾ, ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ടൂർ ഗൈഡ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ലൈസൻസുകൾ ഓൺലൈൻ വഴി വേഗത്തിൽ അനുവദിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് അറിയിച്ചു. 


നേരത്തെ വിനോദ സഞ്ചാര വ്യവസായ മേഖലാ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് 150 ദിവസം വരെ എടുത്തിരുന്നു. ഇതാണിപ്പോൾ രണ്ടു മിനിറ്റ് ആയി കുറച്ചിരിക്കുന്നത്. ടൂറിസം മേഖലയിലെ തുടർച്ചയായ വളർച്ച കണക്കിലെടുത്തും ഈ മേഖലയിലെ പ്രവർത്തനം എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടുമാണ് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് തൽക്ഷണ ലൈസൻസ് സേവനം ആരംഭിച്ചിരിക്കുന്നത്. ടൂറിസം മേഖലയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് കമ്മീഷൻ തീവ്രശ്രമം നടത്തിവരികയാണ്. ലോകത്തെങ്ങും നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയതോടെ സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചുവരികയാണ്. സൗദികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനും സഹായകമായ നിലക്ക് പ്രാദേശിക, ആഗോള തലത്തിൽ മത്സരിക്കാൻ കഴിയുന്ന സുസ്ഥിര സാമ്പത്തിക മേഖലയായി വിനോദ സഞ്ചാര വ്യവസായ മേഖലയെ പരിവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായി കൂടിയാണ് ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് തൽക്ഷണ ലൈസൻസ് അനുവദിക്കുന്ന പുതിയ സേവനം സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ആരംഭിച്ചത്. 

 

Latest News