Sorry, you need to enable JavaScript to visit this website.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം; പിടിച്ചത് 2.55 കോടിയുടെ സ്വര്‍ണം

കരിപ്പൂരില്‍ എയര്‍ കസ്റ്റംസ് പിടികൂടിയ സ്വര്‍ണം.

കൊണ്ടോട്ടി- കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 2.55 കോടി രൂപയുടെ സ്വര്‍ണ മിശ്രിതമാണ് അബുദാബിയില്‍ നിന്നെത്തിയ നാല് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്.  കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യൂനിറ്റും കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസും ഒരുക്കിയ കെണിയിലാണ് സ്വര്‍ണ കള്ളക്കടത്ത് സംഘം വീണത്.

 

കരിപ്പൂര്‍ കസ്റ്റംസ് മൂന്ന് യാത്രക്കാരില്‍ നിന്ന് 2.19 കോടിയുടെ സ്വര്‍ണവും പ്രിവന്റീവ് കസ്റ്റംസ് ഒരു യാത്രക്കാരനില്‍ നിന്ന് 36 ലക്ഷത്തിന്റെ സ്വര്‍ണവുമാണ് പിടികൂടിയത്.
അബുദാബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം അരിമ്പ്ര സ്വദേശി അനൂപില്‍ നിന്ന് 1.12 കിലോ സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം. താമരശ്ശേരി പുളിക്കലകത്ത് ഷൈജിലില്‍ നിന്ന് 2.36 കിലോഗ്രാം, അടിവാരം സ്വദേശി പേട്ടയില്‍ ആശിഷില്‍ നിന്ന് 1.75 കിലോഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. മിശ്രിത രൂപത്തിലാക്കി ധരിച്ചിരുന്ന അടിവസ്ത്രത്തിനുളളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയായിരുന്നു.

അബുദാബി യാത്രക്കാര്‍ക്ക് പുറമെ വിമാനത്താവളത്തിലെത്തിയ  
വയനാട് കമ്പളക്കാട് സ്വദേശി എളംചേരി ഫെമിനില്‍ (21) നിന്നും കോഴിക്കോട് നിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് സ്വര്‍ണം പിടിച്ചു. ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 872 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണിയില്‍ 36 ലക്ഷം രൂപ വില വരും.
 

 

Latest News