Sorry, you need to enable JavaScript to visit this website.

സ്‌പൈസസ് ബോർഡിന്റെ സുഗന്ധവ്യഞ്ജന  കയറ്റുമതി പുരസ്‌കാരം ഇത്തവണയും ഈസ്റ്റേണിന്

സ്‌പൈസസ് ബോർഡിന്റെ കയറ്റുമതിക്കുള്ള വാർഷിക പുരസ്‌കാരം കേന്ദ്ര മന്ത്രി സോം പർകാഷിൽ നിന്ന് ഈസ്‌റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ സ്വീകരിക്കുന്നു. 

ബ്രാന്റഡ് കറിപ്പൊടികളുടെയും സുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും ഏറ്റവും വലിയ കയറ്റുമതിക്കുമുള്ള 2015-2016 ലെയും 2016-17 ലെയും സ്‌പൈസസ് ബോർഡിന്റെ വാർഷിക പുരസ്‌കാരത്തിന് ഈസ്റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അർഹമായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വ്യവസായ, വാണിജ്യ വകുപ്പു മന്ത്രി സോം പർകാഷ് പുരസ്‌കാരം സമ്മാനിച്ചു. ഈസ്റ്റേൺ ഉൽപന്നങ്ങൾക്ക് ആഗോള തലത്തിലുള്ള സ്വീകാര്യതയുടെ തെളിവാണിതെന്നും ഇന്ത്യയെ ലോകതലത്തിൽ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. എൻ.എ.ബി.എൽ അംഗീകരിച്ച ആധുനികവും പരിഷ്‌കൃതവുമായ ലബോറട്ടറിയാണ് ഈസ്‌റ്റേൺ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് ഇത്തരത്തിലുള്ള ലബോറട്ടറികൾ മുൻപന്തിയിൽ നിൽക്കുന്നവയിലൊന്നാണിതെന്നും സുഗന്ധവ്യഞ്ജന രംഗത്ത് ആഗോള തലത്തിൽ നിലയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളിതു പ്രവർത്തിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തങ്ങളുടെ വ്യത്യസ്തമായ രുചിയും മണവും ഉപയോഗിച്ച് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് ഇത് തുടർച്ചയായ 20 ാം തവണയാണ് ഈ പുരസ്‌കാരം നേടുന്നതെന്നും ഭക്ഷ്യ സാങ്കേതിക വിദ്യയുടെയും ഉന്നത ഗുണനിലവാരത്തിന്റെയും മുൻനിരയിലെത്തി നിൽക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. ഭക്ഷ്യമേഖലയിൽ സർക്കാർ നടപ്പാക്കിവരുന്ന കർശന സുരക്ഷാ പരിശോധനകളെ അദ്ദേഹം സ്വാഗതം ചെയ്തു. 


കർക്കശമായ ഗുണപരിശോധനകളാണ് സ്‌പൈസസ് ബോർഡിന്റേത്. അതിനാൽ തന്നെ ഈ പുരസ്‌കാരം ഈസ്‌റ്റേൺ ഉൽപന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ ഉറപ്പു കൂടിയാണ്. എല്ലാ ഘട്ടങ്ങളിലും കർശനമായ ഗുണനിലവാരം തങ്ങൾ ഉറപ്പു വരുത്തുന്നതിനൊപ്പം എല്ലാ മേഖലകളിലും രാജ്യാന്തര ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കാനുള്ള തങ്ങളുടെ നിർബന്ധ ബുദ്ധിയാണ് ഇത്തരം ബഹുമതികൾ തുടർച്ചയായി ലഭിക്കാനുള്ള കാരണമെന്നും  ഫിറോസ് അവകാശപ്പെട്ടു.

Latest News