അഹമ്മദാബാദ്- ആഗോളതലത്തില്‍ എല്ലാവരും ഭയപ്പെടുന്ന ആയുധങ്ങള്‍ ഇന്ത്യക്ക് നല്‍കുമെന്നും അവിശ്വസനീയമായ വ്യാപാര കരാറുകള്‍ ഉണ്ടാക്കുമെന്നും പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ അണിനിരന്നാണ് ട്രംപിന് വന്‍വരവേല്‍പ് നല്‍കിയത്. ഒരു ലക്ഷം ഇന്ത്യക്കാര്‍ സംബന്ധിച്ചുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഒരു കോടി പേരെങ്കിലും സംബന്ധിക്കുമെന്നും പ്രധാനമന്ത്രി മോഡി ആ ഉറപ്പാണ് നല്കിയിരിക്കുന്നതെന്നുമാണ് അമേരിക്കയില്‍നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് ട്രംപ് വെളിപ്പെടുത്തിയിരുന്നത്. വിദേശ രാജ്യത്ത് ഇത്രയേറെ പേര്‍ പങ്കെടുത്ത റാലിയില്‍ ട്രംപ് പ്രസംഗിക്കുന്നത് ഇതാദ്യമാണ്.
നമസ്‌തേ ട്രംപ് മുഖംമൂടികളും തൊപ്പികളും ധരിച്ചാണ് യു.എസ് പ്രസിഡന്റിനെ ജനങ്ങള്‍ വരവേറ്റത്.
സൂപ്പര്‍ പവറായി ഉയരാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടുന്നത് കൂടിയാണ് ട്രംപിന്റെ സന്ദര്‍ശനമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു.