സെക്‌സ്ചാറ്റും നഗ്നചിത്രങ്ങളും നല്‍കും ,കൂടുതല്‍ പണത്തിനായി പിന്നെ ഭീഷണി; ബിടെക് ബിരുദധാരി പിടിയില്‍

ചെന്നൈ- പെണ്‍കുട്ടിയെന്ന വ്യാജേന പുരുഷന്മാരുമായി സെക്‌സ് ചാറ്റ് നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ബിടെക് ബിരുദധാരി പിടിയില്‍. തിരുനെല്‍വേലി സ്വദേശി വല്ലാള്‍കുമാര്‍ റീഗനെയാണ് ചെന്നൈ മൈലാപ്പുര്‍ പോലിസ് പിടികൂടിയത്. 27കാരന്റെ തട്ടിപ്പിന് ഇരയായവരില്‍ ഉദയ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൊക്കാന്റോ ആപ്പ് ഉപയോഗിക്കുന്നവരെയാണ് ഇയാള്‍ വലയിലാക്കിയത്. ഈ ആപ്പ് വഴി പെണ്‍കുട്ടിയാണെന്ന വ്യാജേന പുരുഷന്മാരുമായി സെക്‌സ് ചാറ്റ് നടത്തും. അടുപ്പം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നെ ഫോണ്‍ കോളുകളാണ് പതിവ്.

റീഗന്റേത് പെണ്‍ശബ്ദമായതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. ശേഷം തന്റേതെന്ന വ്യാജേന മറ്റ് സ്ത്രീകളുടെ നഗ്നചിത്രങ്ങളും അയച്ചുനല്‍കും.ഇവരില്‍ നിന്ന് പണം കൈക്കലാക്കും. പിന്നീട് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടിയെടുക്കുകയാണ് പതിവെന്ന് റീഗന്‍ പോലിസിനോട് പറഞ്ഞു.350ലേറെ ആളുകള്‍ ഈ തട്ടിപ്പിന് വിധേയമായിട്ടുണ്ട്. പോലിസിന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിവന്നിരുന്നതെന്ന് പോലിസ് പറഞ്ഞു.
 

Latest News