പോലീസുകാരുടെ ബൈക്കുകളില്‍നിന്ന് ഹെല്‍മെറ്റും പെട്രോളും മോഷ്ടിച്ചു

തിരുവനന്തപുരം- യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കില്‍നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷ്ടിച്ചു. രണ്ട് ഹെല്‍മെറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ നിന്നാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് കരുതുന്നു. പത്ത് പോലീസുകാരാണ് കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവരെക്കൂടി സുരക്ഷക്ക് നിയോഗിച്ചിരുന്നു.

 

 

Latest News