Sorry, you need to enable JavaScript to visit this website.

യഥാർഥ ഹിന്ദു ഗാന്ധിയുടെ ഹിന്ദു -രമേശ് ചെന്നിത്തല

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വാർഷിക സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. 

റിയാദ് - യഥാർഥ ഹിന്ദുക്കൾ ഗാന്ധിജിയുടെ ഹിന്ദുക്കളാണെന്നും മോഡിയുടെ ഹിന്ദുക്കളല്ലെന്നും പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.  എത്രയൊക്കെ കുപ്രചാരണങ്ങളും തെറ്റിദ്ധാരണകളും പരത്തിയാലും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റിയെടുക്കാനുള്ള സംഘ്പരിവാർ അജണ്ട വിജയിക്കാൻ പോകുന്നില്ലെന്നും അത്തരം ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഒൻപതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൗരത്വ ഭേതഗതി നിയമത്തിനെതിരെ ശക്തമായ സമരത്തിനാണ് കോൺഗ്രസ് നേതൃത്വം കൊടുക്കുന്നത്. അത് വിജയം കാണുന്നതുവരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.   


അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൻ ജനക്കൂട്ടം പങ്കാളികളായി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള അധ്യക്ഷത വഹിച്ചു. മംഗലാപുരം സൗത്ത് മുൻ എം.എൽ.എ മൊയ്തീൻ ബാവ, സുബൈർ അരിപ്ര (കെ.എം. സി.സി), എൻ.ആർ.കെ ചെയർമാൻ അഷറഫ് വടക്കേവിള, ഷാജി അരിപ്ര, നാസർ നെസ്‌റ്റോ തുടങ്ങിയവർ ആശംസകൾ നേർന്നു. 


സജി കയാകുളം ആമുഖ പ്രഭാഷണം നടത്തി. ബിസിനസ് രംഗത്ത് സ്വന്തം പ്രയത്‌നം കൊണ്ട് ഉന്നതിയിലെത്തിയ റാഫി കൊയിലാണ്ടി, ഷാജു വലപ്പൻ, റഫീഖ് ഷറഫുദ്ദീൻ എന്നിവർക്ക് ഇൻഡോ ബിസിനസ് എക്‌സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള പ്രതിപക്ഷ നേതാവിന് നൽകി. ഗ്ലോബൽ കമ്മിറ്റിയുടെ ഉപഹാരം റസാഖ് പൂക്കോട്ടുംപാടവും, നാഷനൽ കമ്മിറ്റിയുടെ ഉപഹാരം ഷാജി സോനയും നൽകി. 


30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സീനിയർ കോൺഗ്രസ് നേതാവ് മാള മൊഹിയുദ്ദീന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രതിപക്ഷ നേതാവ് നൽകി. നാട്ടിൽനിന്ന് റിയാദിലെത്തിയ അഷ്‌റഫ് പൊന്നിക്കുള്ള ഉപഹാരം രമേശ് ചെന്നത്തല നൽകി. നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ ഭാരവാഹികളായ    മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, അസ്‌കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, നാഷനൽ കമ്മിറ്റി പ്രസിഡന്റ് പി.എം.നജീബ്, ഷാജി സോണ, സാമുവൽ റാന്നി, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ ഫൈസൽ പാലക്കാട് സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, കെ.കെ.തോമസ് ഹരീന്ദ്രൻ കണ്ണൂർ, റോയ് വയനാട്, സുഗതൻ നൂറനാട്, ബഷീർ കോട്ടയം,  എൽ.കെ.അജിത്, നൗഷാദ് വെട്ടിയാർ, മുനീർ കോകലൂർ, ഷാജി മഠത്തിൽ, സത്താർ കായംകുളം തുടങ്ങിയവർ നേതൃത്വം നൽകി.

വാർഷികാഘോഷ ഭാഗമായി പ്രശസ്ത പിന്നണി ഗായകരായ ഫ്രാങ്കോ, ആസിഫ് കാപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരും ഒത്തു ചേർന്ന ഗാനസന്ധ്യയും അരങ്ങേറി. ബിന്ദു സാബു ചിട്ടപ്പെടുത്തിയ തിരുവാതിര, അറബിക് ഡാൻസ്, മാറാട്ടി ഡാൻസ് എന്നിവയും, അസിസ് പെർള ചിട്ടപ്പെടുത്തിയ അലിഫ് ഇന്റർ നാഷനൽ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പനയും ജോണി ജോസഫ് ചിട്ടപ്പെടുത്തിയ മാർഗം കളിയും രശ്മി വിനോദിന്റ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസും, മണി  ബ്രാദേഴ്‌സിന്റെ സിനിമാറ്റിക് ഡാൻസും വിഷ്ണു മാസ്റ്റർ ചിട്ടപ്പെടുത്തിയ മുഹബത്ത് കി ദൗലത്ത് എന്ന ആൽബത്തിന്റെ വിഷ്വലൈഷേസനും ജനശ്രദ്ധ പിടിച്ചുപറ്റി. ഹിബ അബ്ദുൽ സലാം, ഗീതു മിന്റോ എന്നിവർ അവതാരകരായിരുന്നു.  കൾച്ചറൽ കമ്മിറ്റി അംഗങ്ങളായ ബാലു കുട്ടൻ, സക്കീർ ദാനത്ത്, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, ജമാൽ എരഞ്ഞിമാവ്, ഹർഷദ്.എം.ടി, സലിം ആർത്തിയിൽ ശിഹാബ് പുന്നപ്ര, തങ്കച്ചൻ വർഗീസ് ലോറൻസ് തുടങ്ങിയവർ  കലാപരിപാടികൾ നിയന്ത്രിച്ചു. സ്വാഗത സംഘം  ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ  സ്വാഗതവും ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.

Latest News