ഓടിളക്കി വീടിനകത്ത് കടന്ന് ഭാര്യയെ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

ചാവക്കാട്- മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വീട്ടമ്മയെ കുടുംബ വഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ വെട്ടിക്കൊന്നു. അണ്ടത്തോട് തങ്ങള്‍പടി കെട്ടുങ്ങല്‍ പാലത്തിന് സമീപം താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖ (48) യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുലൈഖയുടെ ഭര്‍ത്താവ് ചീനിക്കര യൂസുഫി (56) നെ പോലീസ് അറസ്റ്റ് ചെയ്തു.
യൂസുഫും സുലൈഖയും കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെ നാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. പുലര്‍ച്ചെ സുലൈഖ താമസിക്കുന്ന വീട്ടില്‍ എത്തിയ യൂസുഫ് സുലൈഖയുടെ മാതാവ് പുറത്തുപോയ തക്കം നോക്കി വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന് മുറിയില്‍ ഉറക്കത്തിലായിരുന്ന സുലൈഖയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എരമംഗലത്തു നിന്നാണ് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ യൂസുഫിനെ വെട്ടുകത്തിയുമായി വീടിന്റെ പരിസരത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഇക്കാര്യം സുലൈഖയെ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു.
മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന
ആളായിരുന്നതിനാല്‍ പുറത്തു പോകുന്ന സമയങ്ങളിലെല്ലാം വഴക്ക് പതിവായിരുന്നു. സംശയ രോഗവും വൈരാഗ്യവും അതിക്രൂരമായ കൊലപാതകത്തിലാണ് അവസാനിച്ചത്.   യൂസുഫിനു മരമില്ലിലാണ് ജോലി. പാലക്കാട് സ്വദേശിയാണ്. എരമംഗലത്തായിരുന്നു താമസം.

 

 

 

Latest News