Sorry, you need to enable JavaScript to visit this website.
Sunday , March   29, 2020
Sunday , March   29, 2020

സൗദിയിൽ ഇരിങ്ങാട്ടിരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ- മലപ്പുറം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി പടിപ്പുര വീട്ടിൽ മുഹമ്മദിന്റെ മകൻ ജുനൈസ് (24) ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു. ബവാദി സൂഖിനു സമീപത്തെ താമസ സ്ഥലത്ത് ബാത്ത് റൂമിലാണ് കുഴഞ്ഞു വീണത്. പിസ കടയിലെ ജീവനക്കാരനായിരുന്നു. രണ്ടു വർഷം മുൻപാണ് സൗദിയിലെത്തിയത്. മാതാവ് സഫിയ. ദമാമിലുള്ള സഹോദരൻ ജുനൈദ് മരണ വിവരമറിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചിട്ടുണ്ട്. മറ്റു സഹോദരങ്ങൾ: ജുറൈജ്, നിമിഷ. നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്. 

Latest News