സി.എ.എ പ്രതിഷേധം; ദല്‍ഹിയില്‍ കല്ലേറിനെ തുടര്‍ന്ന് പോലീസ് നടപടി

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സമരം തുടരുന്ന ദല്‍ഹിയിലെ ജാഫറാബാദിനു സമീപം സംഘര്‍ഷം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്ന സമരവേദിക്കു സമീപം മൗജപുരില്‍ വന്‍തോതില്‍ കല്ലേറുണ്ടായതായി പോലീസ് പറഞ്ഞു. ജാഫറാബാദ് മെട്രോ സ്റ്റേഷനുസമീപം സീലാംപൂരിനേയും മൗജ്പുരിനേയും യമുനാവിഹാറിനേയും ബന്ധിപ്പിക്കുന്ന റോഡ് നൂറുകണക്കിനു സി.എ.എ പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഞായറാഴ്ചയും പ്രതിഷേധം തുടര്‍ന്നതിനാല്‍ സ്റ്റേഷനില്‍നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള കവാടങ്ങള്‍ ദല്‍ഹി മെട്രോ അധികൃതര്‍ അടച്ചിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Latest News