'തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും'; പരിഹാസവുമായി എം.ബി രാജേഷ്

കൊച്ചി-  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്താനിരിക്കെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുകോടി ആളുകള്‍ എത്തുമെന്ന അവകാശവാദത്തെ പരിഹസിച്ച് സിപിഎം നേതാവ് എംബി രാജേഷ്.
ഒരു കോടി ആളുകള്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്ന്  മോദി പറഞ്ഞതായി ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇതിനെ കളിയാക്കി ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എംബി രാജേഷ്. 

'ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദബാദില്‍ ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. അതിന്റെ നൂറിരട്ടിയാളുകള്‍ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രം പാണെങ്കില്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവന്‍ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാന്‍ മോദിയും വിശ്വസിക്കാനൊരു ട്രംപും.  ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwf ലെ പോലെ കൈകാര്യം ചെയ്യുമോ' എന്തോ കുറിപ്പില്‍ അദ്ദേഹം പരിഹസിക്കുന്നു.

Latest News