പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലംവിട്ട യുവതിയും കാമുകനും റിമാന്‍ഡില്‍

പരിയാരം- രണ്ടര വയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു.
മാതമംഗലം ആലക്കാട് വലിയ പള്ളിക്ക് സമീപം ഒലിയന്‍ അകത്ത് പോയില്‍ റുമൈസ (24), കാമുകന്‍ ചപ്പാരപ്പടവ് സ്വദേശി റാഷിദ് (30) എന്നിവരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇരുവരും പരിയാരം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
കഴിഞ്ഞ 12 ന് ആണ് കുട്ടിയെ ഉമ്മയെ ഏല്‍പിച്ച റുമൈസ ഷോപ്പിംഗിന് ആണെന്ന് പറഞ്ഞു വീട്ടില്‍നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടന്ന ശേഷമാണ് പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് കീഴടങ്ങിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസ് എടുത്തത്. പ്രേരിപ്പിച്ചതിനു റാഷിദീന് എതിരെയും കേസെടുത്തിട്ടുണ്ട്.

 

Latest News