സഫ മക്ക ക്ലിനിക്ക് സാംസ്‌കാരിക കേന്ദ്രം -രമേശ് ചെന്നിത്തല

സഫ മക്ക  പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണൻ പൂച്ചെണ്ട് നൽകി രമേശ് ചെന്നിത്തലയെ സ്വീകരിക്കുന്നു. ഷാജി അരിപ്ര, കുഞ്ഞി കുമ്പള, മാനേജ്‌മെന്റ് സ്റ്റാഫ് പ്രതിനിധികൾ സമീപം.

റിയാദ്- ജനകീയ ആതുരാലയം എന്നതിനപ്പുറത്ത് സഫ മക്ക പോളിക്ലിനിക് തലസ്ഥാന നഗരിയിലെ ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സംഘടനകളെയും പ്രവർത്തകരെയും സജീവമാകുന്നതിൽ ഷാജി അരിപ്രയുടെ പങ്ക് അഭിനന്ദനീയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ചികിത്സ ചിലവ്.  ചെറിയ ചിലവിൽ ആധുനിക ചികിത്സ ലഭ്യമാകുന്ന മികച്ച ആതുരാലയം എന്ന നിലയിൽ സഫ മക്ക ഇതിനകം ശ്രദ്ധ നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഫ മക്ക പോളിക്ലിനിക് ജീവനക്കാരും മാനേജ്‌മെന്റും നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ് ലബ്ബ പരിപാടി നിയന്ത്രിച്ചു. ഡോ. തമ്പാൻ, ഡോ. ഗോപേഷ്, ഡോ. മൂർത്തി, ഡോ. ബാലാജി, ഡോ. പീർ മുഹമ്മദ്, എക്‌സിക്യുട്ടീവ് അഡ്മിൻ  യഹിയ മാർക്കര, ഫിനാൻസ് ഹെഡ് ജാബിർ എ.കെ, മാർക്കറ്റിംഗ് മാനേജർ മൊഹിയുദ്ദീൻ, ഷിഹാബ് കോഡൂർ, ഷംസുദ്ദീൻ മഞ്ചേരി, കാസിം, മജീദ് രാമപുരം,ചേക്കു വേങ്ങര, ശിഹാബ്, ഷബീർ എന്നിവർ നേതൃത്വം നൽകി.
 

Tags

Latest News