മോഡി -ട്രംപ് കൂടിക്കാഴ്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാകും 

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുളള ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിക്കുമെന്ന് വൈറ്റ്ഹൗസ്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം അഭിമാനകരമാണെന്നും അത് ഉയര്‍ത്തിപ്പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിനു വലിയ ബഹുമാനമുണ്ട്. ആ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം അടക്കം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടാം. സംയുക്ത പ്രസ്താവനയിലും വിഷയം പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.ജനാധിപത്യ മൂല്യങ്ങളും മതന്യൂനപക്ഷങ്ങളോടുള്ള ബഹുമാനവും ഉയര്‍ത്തിക്കാണിക്കുന്ന കാര്യത്തില്‍ ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News