Sorry, you need to enable JavaScript to visit this website.

യു.പിയില്‍ കണ്ടെത്തിയത്  160 കിലോഗ്രാം സ്വര്‍ണം മാത്രം 

ലഖ്‌നൗഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തങ്ങളുടെതല്ലെന്നാണ് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യയുടേതല്ലെന്നാണ് വിശദീകരണം. അത്തരത്തില്‍ ഒരു കണ്ടെത്തലും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ജിഎസ്‌ഐ വിശദീകരിക്കുന്നു. 160 കിലോ സ്വര്‍ണ്ണ ശേഖരം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്ത സമ്മേളനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമടക്കം ഈ വാര്‍ത്ത നല്‍കിയിരുന്നു. 1992?93 കാലഘട്ടത്തില്‍ സോന്‍ഭദ്ര മേഖലയില്‍ സ്വര്‍ണഖനനം തുടങ്ങിയതാണ്. ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ സ്വര്‍ണശേഖരം കണ്ടെത്തുന്നത്.

Latest News