ടിവി പൊട്ടിത്തെറിച്ച് യുവതി മരിച്ചു; ഭര്‍ത്താവും കുഞ്ഞും ഗുരുതരാവസ്ഥയില്‍

ഭുവനേശ്വര്‍-ഒഡീഷയില്‍ ടിവി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു. ഭര്‍ത്താവിനും ആറുമാസമുള്ള കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ടെലിവിഷന്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച വൈകുന്നേരം ഭര്‍ത്താവ് ദിലേശ്വര്‍ നായിക്കിനും മകള്‍ക്കുമൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം.മൂന്ന് പേര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ടിവിയുടെ ഗ്ലാസ് പൊട്ടിത്തെറിച്ച് പരിക്കേല്‍ക്കുകയും ചെയ്തതായി സുന്ദര്‍ഗഡ് പൊലീസ് സൂപ്രണ്ട് സൗമ്യ മിശ്ര പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെത്തിയ അയല്‍വീട്ടുകാര്‍ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് വീട്ടിനകത്തേക്ക് കയറിയത്.
പിന്നീട് പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ സുന്ദര്‍ഗഡിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.ചികിത്സയ്ക്കിടെയാണ് യുവതി മരണപ്പെട്ടത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദിലേശ്വര്‍ നായിക്കിനെയും മകളെയും റൂര്‍ക്കേലയിലെ ഇസ്പത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Latest News