ബിഷപ്പിന്റെ പീഡനത്തില്‍ കന്യാസ്ത്രീ പരാതി നല്‍കാത്തത് സമ്മര്‍ദ്ദം മൂലം


കൊച്ചി- ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പുതിയതായി ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കാത്തത് ബിഷപ്പിന്റെ സമ്മര്‍ദ്ദം കൊണ്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. സാക്ഷിയായ  കന്യാസ്ത്രീ തയ്യാറാകാത്തതിനാലാണ് പോലിസ് കേസെടുക്കാതിരുന്നത്. ഫ്രാങ്കോ മുളക്കലിന് എതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും പറഞ്ഞു.

ഫ്രാങ്കോയ്ക്ക് എതിരെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി വരാന്‍ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തല്‍ അതിന്റെ തെളിവാണെന്നും കോടതിയില്‍ നിന്നും നീതി വൈകരുതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. ബിഷപ്പിനെതിരായ പ്രധാന കേസില്‍ മൊഴി നല്‍കവെയാണ് സാക്ഷിയായ കന്യാസ്ത്രീ തനിക്ക് നേരെ നടന്ന അതിക്രമവും തുറന്നുപറഞ്ഞത്. മഠത്തില്‍വെച്ച് തന്നെ ബിഷപ്പ് കടന്നുപിടിച്ചതായും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നും ശരീരഭാഗങ്ങള്‍ കാണിച്ചുനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.
 

Latest News