ലീഗ് നേതാക്കളെ പൂട്ടിയിട്ട ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി

കോഴിക്കോട്-  മുസ്ലിംലീഗ് നേതാക്കളെ ലീഗ് ഹൗസില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി. മുഫീദ് റഹ്മാന്‍,കെ.ടി ജാസിം,കെ.പി റാഷിദ്,അര്‍ഷാദ്,ഇ.കെ ഷഫാഫ്,ഷബീര്‍ അലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. എംഎസ്എഫ് ഭാരവാഹികളെ നിശ്ചയിക്കാന്‍ യോഗം ചേര്‍ന്നതിനിടെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരും വരണാധികാരികളുമായ പിഎം സാദിഖലി,സിപി ചെറിയ മുഹമ്മദ് എന്നിവരെയാണ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്.

പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ച പി.കെ നവാസിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കിയത്. വോട്ടെടുപ്പ് വേണമെന്നും ആവശ്യമുന്നയിച്ചു. ഇതേതുടര്‍ന്നാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. അതിനിടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എം.സി മായിന്‍ഹാജി,പിഎംഎ സലാം എന്നിവരെ മുസ്ലിംലീഗ് നേതൃത്വം നിയോഗിച്ചു.ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയെടുത്തത്.
 

Latest News