Sorry, you need to enable JavaScript to visit this website.

രഹസ്യം പറയാന്‍ വാട്‌സ്ആപ് ഗ്രൂപ്പ് ചാറ്റുകള്‍ ഉപയോഗിക്കരുത്; ഗൂഗിള്‍ സെര്‍ച്ചിലൂടെ സ്വകാര്യം പരസ്യമാകും

സ്വകാര്യ സന്ദേശങ്ങളും വിവരങ്ങളും കൈമാറാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ ഇനി ജാഗ്രത പാലിക്കുന്നതാണ് നല്ലത്. നിങള്‍ അംഗമായിരിക്കുന്ന പ്രൈവറ്റ് വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമാകുമെന്നതാണ് പുതിയ ടെക് വിശേഷം. പ്രൈവറ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാകാനുള്ള ലിങ്കുകള്‍ ഗൂഗിളില്‍ ലഭ്യമായിട്ടുണ്ട്.ഗൂഗിള്‍ സെര്‍ച്ചിലൂടെ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റുകള്‍ കാണാന്‍ സാധിക്കുമെന്ന് മാത്രമല്ല ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളവര്‍ ആരൊക്കെയാണെന്നും അവരുടെ മൊബൈല്‍ഫോണ്‍ നമ്പറും ലഭിക്കും.

ഗൂഗിളിന്റെ ഇന്‍വൈറ്റ് ടു ഗ്രൂപ്പ് എന്ന ലിങ്ക് വഴിയാണ് ഇത് നടക്കുന്നത്. http://chat.whatsapp.com എന്ന ലിങ്കിലൂടെ അഞ്ച് ലക്ഷത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പ് റിസള്‍ട്ടുകളാണ് ഗൂഗിളില്‍ ലഭിക്കുന്നത്. ഇന്‍വൈറ്റ് ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് വാട്‌സ്ആപ്പ് വക്താവ് എലിസണ്‍ ബോണിയും സ്ഥിരീകരിച്ചു. സ്വകാര്യത വേണമെന്ന് ഉപഭോക്താക്കള്‍ കരുതുന്ന കണ്ടന്റുകളുടെ ലിങ്കുകള്‍ പൊതുവായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യരുതെന്നും അവര്‍ നിര്‍ദേശിച്ചു.

Latest News