കൂടത്തായ് സിലി വധക്കേസ്; ശരീരത്തില്‍ കണ്ടെത്തിയത് കൊടുംവിഷം

കോഴിക്കോട്- കൂടത്തായി സയനൈഡ് കൊലക്കേസില്‍ വധിക്കപ്പെട്ട സിലിയുടെ ശരീരത്തില്‍ കൊടും വിഷത്തിന്റെ സാന്നിധ്യം . ഹൈഡ്രോസിനായിക് ആസിഡാണ് ഇവരുടെ ശരീരത്തില്‍ കലര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കോഴിക്കോട് കെമിക്കല്‍ ലാബ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സിലിയുടെ ശരീരത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട്.

താമരശേരിയിലെ ഡെന്റല്‍ ഹോസ്പിറ്റലില്‍ വെച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍ നല്‍കി മരണം ഉറപ്പിക്കുകയായിരുന്നു. കൂടത്തായി സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരുന്നുവെങ്കിലും ഇത് മാര്‍ച്ച് മാസത്തിലേക്ക് മാറ്റി.
 

Latest News