മെലാനിയയുടെ സ്‌കൂള്‍ സന്ദര്‍ശനം; കെജിരിവാളിനും മനീഷ് സിസോദിയക്കും ക്ഷണമില്ല

ന്യൂദല്‍ഹി- അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ ദല്‍ഹിയിലെ സ്‌കൂള്‍ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് ക്ഷണമില്ല. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന് കെജിരിവാളിന്റെയും മനീഷ് സിസോദിയയുടെയും പേര് ഒഴിവാക്കിയതായി ആംആദ്മി വൃത്തങ്ങളാണ് അറിയിച്ചത്. ചൊവ്വാഴ്ചയാണ് ദല്‍ഹി സര്‍ക്കാരിന്റെ സ്‌കൂള്‍ കരിക്കുലമായ ദ ഹാപ്പിനസ് സ്‌കൂള്‍ കരിക്കുലം നേരിട്ട് കാണാനായി മെലാനിയ ട്രംപ് എത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്ന വിദ്യാഭ്യാസ രീതികള്‍  പരിചയപ്പെടുത്തുന്ന ഈ കരിക്കുലം നടപ്പാക്കിയത് ആംആദ്മി മന്ത്രിയായിരുന്ന മനീഷ് സിസോദിയയാണ്. ഈ കരിക്കുലം നേരിട്ട് കാണുന്നതിനാണ് മെലാനിയ ട്രംപ് ഒരു മണിക്കൂര്‍ സന്ദര്‍ശനം നടത്തുന്നത്.്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സമയമാണ് സ്‌കൂള്‍ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.എന്നാല്‍ പദ്ധതി നടപ്പാക്കിയ ആംആദ്മി മുഖ്യമന്ത്രിയെയും മനീഷ് സിസോദിയയെയും പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ് അധികൃതര്‍
 

Latest News