Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഭീകരാവാദികളുമായി സൈന്യം ഏറ്റമുട്ടി; രണ്ട് ലഷ്‌കര്‍ നേതാക്കള്‍ കൊല്ലപ്പെട്ടു


ശ്രീനഗര്‍- കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ-തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബിഹാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൈന്യവും ഭീകരരും തമ്മിലുണ്ടായ വെടിവെപ്പില്‍ ലഷ്‌കര്‍ പ്രാദേശിക കമാന്ററായ ഫുര്‍കാന്‍ അടക്കമുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്നും രണ്ട് ഭീകരരെ വധിച്ചതായും ജമ്മുകശ്മീര്‍ ഐജി വിജയ്കുമാര്‍ പറഞ്ഞു.സംഭവത്തിന്റെ വിശദവിവരങ്ങള്‍  ലഭിച്ചിട്ടില്ല.
 

Latest News