Sorry, you need to enable JavaScript to visit this website.

ജിസാനിൽ മൂന്നു പോളിക്ലിനിക്കുകൾ അടപ്പിച്ചു

ജിസാൻ - നിയമ ലംഘനങ്ങൾക്ക് മൂന്നു സ്വകാര്യ പോളിക്ലിനിക്കുകൾ ജിസാൻ ആരോഗ്യ വകുപ്പ് അടപ്പിച്ചു. മറ്റു നാലു ആശുപത്രികളിലെയും പോളിക്ലിനിക്കുകളിലെയും അത്യാഹിത വിഭാഗങ്ങളും അടപ്പിച്ചിട്ടുണ്ട്. മിനിമം മെഡിക്കൽ ജീവനക്കാർ ഇല്ലാതിരിക്കൽ, സജ്ജീകരണങ്ങളുടെ അപര്യാപ്ത അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് മൂന്നു സ്ഥാപനങ്ങളും നാലു സ്ഥാപനങ്ങളിലെ അത്യാഹിത വിഭാഗങ്ങളും താൽക്കാലികമായി അടപ്പിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങൾക്കെതിരായ കേസുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതു വരെ താൽക്കാലികമായാണ് പോളിക്ലിനിക്കുകളും അത്യാഹിത വിഭാഗങ്ങളും അടപ്പിച്ചിരിക്കുന്നത്. 


രോഗികളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും, ശരിയാംവിധം ആരോഗ്യ സേവനങ്ങൾ നൽകുന്നത് ഉറപ്പുവരുത്തുന്ന ആരോഗ്യ നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കുന്നതിനും ശ്രമിച്ചാണ് പോളിക്ലിനിക്കുകൾക്കും ആശുപത്രികൾക്കുമെതിരെ നടപടികൾ സ്വീകരിച്ചതെന്ന് ജിസാൻ ആരോഗ്യ വകുപ്പ് പറഞ്ഞു. 


 

Latest News