ജിസാനിൽ ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ച് കത്തി

ജിസാൻ ബേശിൽ അപകടത്തിൽ പെട്ട ഇന്ധന  ടാങ്കറുകളിൽ തീ പടർന്നുപിടിച്ചപ്പോൾ.

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ബേശിൽ രണ്ടു ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ച് കത്തി. ബേശ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് അപകടം. ഏറെ നേരം നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. അപകടത്തിൽ ഇരു ടാങ്കറുകളും പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ല. 
 

Latest News