Sorry, you need to enable JavaScript to visit this website.

സൗദിയിൽ കാർ വിൽപന ഉയരുന്നു

റിയാദ് - സൗദിയിൽ വാഹന വിപണിയിൽ വീണ്ടും ഉണർവുണ്ടാകാൻ തുടങ്ങി. സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം ചെയ്യാൻ തുടങ്ങിയതും പതിനായിരക്കണക്കിന് വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതുമാണ് വാഹന വിപണിയിൽ പുത്തനുണർവുണ്ടാക്കിയത്. കഴിഞ്ഞ കൊല്ലം സ്വകാര്യ കാറുകളും വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളും അടക്കം അഞ്ചു ലക്ഷത്തിലേറെ വാഹനങ്ങൾ വിറ്റതായാണ് കണക്ക്. 
കഴിഞ്ഞ വർഷം ജൂൺ മാസത്തോടെ 1,20,000 ലേറെ വനിതകൾ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുണ്ട്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ, ലേഡീസ് സർവീസ് സെന്ററുകൾ, വിൽപനാനന്തര സേവനം അടക്കമുള്ള മേഖലകളിലും ഉണർവുണ്ടാക്കുന്നതിന് സഹായിച്ചു. 


കഴിഞ്ഞ വർഷം സൗദിയിൽ സ്‌പെയർ പാർട്‌സ്, സർവീസ് വിപണി 810 കോടി ഡോളറായി ഉയർന്നു. സ്‌പെയർ പാർട്‌സ്, സർവീസ് വിപണിയിൽ ആറു ശതമാനം വാർഷിക വളർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഓടെ സ്‌പെയർ പാർട്‌സ്, സർവീസ് വിപണി 1,015 കോടി ഡോളറായി ഉയരുമെന്ന് കരുതുന്നു. 2023 ഓടെ സൗദിയിൽ യാത്രാവശ്യത്തിനുള്ള കാറുകളുടെ എണ്ണം 68.5 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നതെന്നും അരാൻക ഗ്ലോബൽ റിസേർച്ച് ആന്റ് അനലിറ്റിക്‌സ് റിപ്പോർട്ട് പറഞ്ഞു. 


 

Latest News