വിവാഹ മോചിതയായാല്‍ കുറ്റം സ്ത്രീക്ക് മാത്രം- മീര വാസുദേവ്

കൊച്ചി-ബ്ലെസി സംവിധാനം ചെയ്ത ത•ാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ മീര ഒരു പിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയ അന്യഭാഷ നടിയാണ്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മീര മിനിസ്‌ക്രീനിലും സജീവമാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികളെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ് മീര. രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും താരത്തിന് ഉപേക്ഷിക്കേണ്ടി വന്നു.
'ഓര്‍ക്കാനും പറയാനും ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷേ, ഒന്ന് മാത്രം പറയാം. എപ്പോഴും വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് സമൂഹത്തിന് മുന്നില്‍ കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു ആദ്യ വിവാഹം. ഭര്‍ത്താവില്‍ നിന്നും ഉണ്ടായ മാനസിക ശാരീരിക ഉപദ്രവങ്ങള്‍ ഊഹിക്കുന്നതിനും അപ്പുറമായിരുന്നു. എന്റെ ജീവന്ഭീഷണിയുണ്ടായിരുന്നതു കൊണ്ട് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്.'2012ല്‍ രണ്ടാമതും വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ കഴിയാത്തതുകൊണ്ടാണ് ആ ബന്ധം വേര്‍പിരിഞ്ഞത്. പക്ഷേ, എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങള്‍ രണ്ടു പേരെയും വേണം? അഭിമുഖത്തില്‍ മീര പറഞ്ഞു.

Latest News