കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ ജോസഫ് ഗ്രൂപ്പിലേക്ക്

കൊച്ചി-  കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. അനൂപ് ജേക്കബ്,ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. ജോണി നെല്ലൂര്‍ വിഭാഗം ജോസഫ്  വിഭാഗത്തില്‍ ലയിക്കാന്‍ തീരുമാനിച്ചു.

അതേസമയം പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നും ഒരു വിഭാഗം വിട്ടുപോയതാണെന്നും  അനൂപ് ജേക്കബ് പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍  മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍  അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നാണ് ജോണി നെല്ലൂര്‍ പ്രതികരിച്ചത്.
 

Latest News