ബീഫ് നിരോധനം; പോലിസ് സ്‌റ്റേഷന് മുമ്പില്‍ ബീഫ് പാകം ചെയ്ത് യൂത്ത് ലീഗ് പ്രതിഷേധം


മലപ്പുറം-  പോലിസ് അക്കാദമിയുടെ മെനുവില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിന് എതിരെ പോലിസ് സ്‌റ്റേഷന് മുമ്പില്‍ ബീഫ് വിളമ്പി പ്രതിഷേധം. ബീഫ് നിരോധനത്തിനും എല്‍പിജി സിലിണ്ടര്‍ വില വര്‍ധനവിലും യൂത്തിലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റിയാണ് പ്രതിഷേധിച്ചത്.

പോലിസ് സ്‌റ്റേഷന് മുമ്പിലാണ് അടുപ്പ് കൂട്ടി സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ ബീഫ് പാകം ചെയ്ത് കഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുമ്പോള്‍ കേരള മുഖ്യമന്ത്രി ഭക്ഷണ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ എം ഷാഫി ആരോപിച്ചു.
 

Latest News