കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി; കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും 


ആലപ്പുഴ- കുട്ടനാട് നിയമസഭാ സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കും.കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
 തര്‍ക്കമുണ്ടായാല്‍ കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനും പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുമാണ് നീക്കം നടക്കുന്നത്. കുട്ടനാടിന് പകരം കേരളാ കോണ്‍ഗ്രസിന് മൂവാറ്റുപുഴ സീറ്റായിരിക്കും നല്‍കുക.

മിക്കവാറും ജോസഫ് വാഴക്കനായിരിക്കും ഈ സീറ്റില്‍ മത്സരിക്കുകയെന്നാണ് വിവരം. എന്നാല്‍ ചര്‍ച്ചകളെ കുറിച്ച് അറിയില്ലെന്നാണ് ജോസഫ് വാഴക്കന്റെ പ്രതികരണം. കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം വരാനിരിക്കുന്ന കുട്ടനാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
 

Latest News