ട്രംപിന്റെ റോഡ് ഷോ ;  70 ലക്ഷമല്ല ഒരു ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്ന് അഹമ്മദബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍


ന്യൂദല്‍ഹി- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ എഴുപത് ലക്ഷം ആളുകളുണ്ടാകുമെന്ന വാര്‍ത്തകളെ തള്ളി അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹ. ട്രംപിന്റെയും പ്രധാനമന്ത്രി മോദിയുടെയും 22 കി.മീ നീളുന്ന റോഡ് ഷോ കാണാന്‍ ഒരു ലക്ഷം ആളുകളെത്തുമെന്നാണ് അദേഹം അറിയിച്ചത്. 70 ലക്ഷം ആളുകളല്ല റോഡ് ഷോ കാണാന്‍ ഒരു ലക്ഷം ആളുകള്‍ സമ്മതം നല്‍കിയെന്നാണ് അദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് അഹമ്മദാബാദിന് ലഭിച്ചതെന്നും വിജയ് നേഹ പറഞ്ഞു.

ഇന്ത്യ തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി മോഡിയെ തനിക്ക് ഇഷ്ടമാണെന്നും എയര്‍പോര്‍ട്ടിനും വേദിക്കും ഇടയില്‍ എഴുപത് ലക്ഷം പേര്‍ സ്വീകരിക്കാനും കാണാനുമായി ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇത് വന്‍ വിവാദമാണ് ഉണ്ടാക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ തൊഴില്‍മേള കൂടി നടത്തിയാല്‍ 7 കോടി ആളുകളെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചിരുന്നു.
.

Latest News