Sorry, you need to enable JavaScript to visit this website.

അലെക്‌സ  ഇനിയതു  കേൾക്കില്ല, സയലൻസ് ബ്രേസ്‌ലെറ്റ്  റെഡി 

സ്മാർട്ട് ഉപകരണങ്ങൾ രഹസ്യമായി ശബ്ദം റെക്കോർഡ് ചെയ്യുന്നുവെന്ന വാർത്തകൾക്കു പിന്നാലെ പരിഹരിക്കാൻ സാങ്കേതികവിദ്യ തന്നെ മറുവഴി കണ്ടെത്തി. ആധുനിക സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് സ്വകാര്യതയും സുരക്ഷയും നഷ്ടപ്പെടുകയാണെന്ന  ആശങ്ക വർധിച്ചുവരികയാണ്. കോൺഫറൻസ് മുറികളിൽ നടക്കുന്ന ഔദ്യോഗിക സംഭാഷണങ്ങൾ മുതൽ കിടപ്പു മുറിയിലെ സ്വകാര്യ ശബ്ദങ്ങൾ വരെ സ്മാർട്ട് സ്പീക്കറുകൾ പിടിച്ചെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 
അലെക്സയും ആമസോൺ എക്കോയും പോലെ ശബ്ദമുപയോഗിച്ചു നിയന്ത്രിക്കാവുന്ന അത്യാധുനിക സംവിധാനങ്ങൾ ഓഫീസികളിലും വീടുകളിലും വ്യപാകമാണ്. ഇതോടെ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും വിവരങ്ങളുമൊക്കെ നിരീക്ഷിക്കപ്പെടുകയാണെന്ന ആശങ്കയും വ്യാപാകമായി. ഇത്തരം സംശയങ്ങൾ ബലപ്പെടുത്തുന്നതായിരുന്നു ആമസോണടക്കമുള്ള കമ്പനികൾ ഈയിടെ വെളിപ്പെടുത്തിയ ചില വീഴ്ചകൾ. 
ശബ്ദ നിയന്ത്രിത സംവിധാനങ്ങളിൽനിന്ന് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന ഒരു ബ്രേസ്ലെറ്റാണ് തയാറാക്കിയിരിക്കുന്നത്. ബ്രേസ്ലെറ്റ് ഓഫ് സൈലൻസ് എന്നറിയപ്പെടുന്ന ഈ കൈചെയിൻ അണിഞ്ഞാൽ ശബ്ദങ്ങൾ റെക്കോർഡ് ചെയ്യാൻ ഉപകരണങ്ങൾക്കു കഴിയില്ല. ബ്രേസ്ലെറ്റ് പുറത്തു വിടുന്ന അൾട്രാ വയലറ്റ് കിരണങ്ങളാണ് ഇതു തടയുക. ഷിക്കാഗോ സർവകലാശാലാ അധ്യാപകരായ ഡോ. ബെൻ ഷാവോയും ഭാര്യ ഹെതർ ഷെങുമാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ.
രഹസ്യമായി മാത്രമല്ല, പരസ്യമായും ശബ്ദം പിടിച്ചെടുക്കുന്നതിൽ മൈക്രോഫോണുകളെ വിലക്കുന്ന ജാമറാണിത്. 24 ട്രാൻസ്ഡ്യൂസറുകൾ ഉപയോഗിച്ച് അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുകയും അത് സമീപത്തുള്ള മൈക്രോ ഫോണുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയുമാണ് ചെയ്യുക. 
സ്മാർട്ട് വാച്ചുകൾ, ഫോണുകൾ,  ലാപ്ടോപ്പുകൾ, സ്മാർട്ട് സ്പീക്കറുകൾ എന്നിവയുടെയെല്ലാം മൈക്കുകൾക്ക് തടസ്സം സൃഷ്ടിക്കാൻ ഈ ബ്രേസ്‌ലെറ്റിന് സാധിക്കും. ഏത് ദിശയിലുള്ള മൈക്കുകളാണെങ്കിലും ഇത്തരത്തിൽ ബ്ലോക്ക് ചെയ്യാം. 
ഈ ഉപകരണത്തിൽ നിന്നും പുറപ്പെടുന്ന അൾട്രാസോണിക് തരംഗങ്ങൾ മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദ പരിധിയിൽ വരില്ല. എന്നാൽ മൈക്രോഫോണുകൾക്ക് കേൾക്കാനാവും. ജാമറിൽ നിന്നും അൾട്രാസോണിക് ശബ്ദം പുറത്തു വരുന്നതോടെ മറ്റു ശബ്ദങ്ങൾ തിരിച്ചറിയാൻ സമീപത്തുള്ള മൈക്രോ ഫോണുകൾക്ക് സാധിക്കാതെ വരും. 
തുണിയിലോ പേപ്പറിലോ ഷീറ്റുകളിലോ പൊതിഞ്ഞ മൈക്രോഫോണുകൾ തടയാനും ഇതിന് സാധിക്കും.  

Latest News