ജിദ്ദ- ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് 36 ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജിദ്ദയിലെത്തി.
ഇന്ന് വിവിധ പരിപാടികള്‍ക്ക് ശേഷം രാത്രി എട്ട് മണിക്ക് ഇമ്പാല എയര്‍ലൈന്‍സ് ഗാര്‍ഡനില്‍ പൊതു സമൂഹത്തെ അഭിസംബോധനം ചെയ്യും.
പുലര്‍ച്ചെ ജിദ്ദ എയര്‍ പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തിനു റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീറിന്റെ നേതൃത്വത്തില്‍ ഷുക്കൂര്‍ വക്കം, ഷിയാസ് വി.പി, ശ്രീജിത് കണ്ണൂര്‍, സക്കീര്‍ ഹുസ്സൈന്‍ എടവണ്ണ, ഇഖ്ബാല്‍ പൊക്കുന്ന്, ലൈല സക്കീര്‍, ഫസലുള്ള വെള്ളുവമ്പാലി, സിറാജ് കൊച്ചിന്‍, നൗഷീര്‍ കണ്ണൂര്‍, സിദ്ദീഖ് പുല്ലങ്കോട്, സമീര്‍ നദവി, സിദ്ധീഖ് പെരുമ്പാവൂര്‍, ലത്തീഫ് മക്രേരി, അനില്‍ കുമാര്‍ കണ്ണൂര്‍, പ്രവീണ് തുടങ്ങിയവര്‍ സ്വീകരണം നല്‍കി.