ആര്‍ത്തവമുള്ളവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ചാല്‍ വരും ജന്മം കാളയാകും: ഹിന്ദുപുരോഹിതന്‍


കച്ച്- ആര്‍ത്തവ സമയത്ത് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ നായയായി മാറുമെന്ന് ഹിന്ദുപുരോഹിതന്‍. കച്ച് ജില്ലയിലെ സ്വാമിനാരായണന്‍ ക്ഷേത്രത്തില്‍ പുരോഹിതനായ കൃഷ്ണസ്വരൂപ് ദാസ്ജിയാണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്താല്‍ നായയും ആ ഭക്ഷണം കഴിക്കുന്നവര്‍ അടുത്ത ജന്മത്തില്‍ കാളയുമായി ജനിക്കുമെന്ന് അദേഹം പറഞ്ഞു.

ഭുജില്‍ നടത്തിയ രാത്രിസഭയിലാണ് അദേഹത്തിന്റെ പ്രസ്താവന.താന്‍ പറഞ്ഞതെല്ലാം ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും. ആര്‍ത്തവ സമയത്തുള്ള സ്ത്രീയുടെ ധര്‍മം പാലിക്കപ്പെടാന്‍ പുരുഷന്മാരും പാചകം പഠിക്കുന്നതാണ് നല്ലതെന്നും അദേഹം പറഞ്ഞു.ഇതേ പുരോഹിതന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തിന്റെ ട്രസ്റ്റായ സ്വാമിനാരായണ്‍ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികളെ ആര്‍ത്തവ പരിശോധന നടത്തിയത്.
 

Latest News